Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pala Medicity

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ രണ്ട് വയസുകാരന് പാലാ മെഡിസിറ്റിയിൽ പുനർജന്മം

പാ​ലാ: ശ​രീ​രം തൊ​ണ്ണൂ​റ് ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റ് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ര​ണ്ടു വ​യ​സു​കാ​ര​ന് പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ വി​വി​ധ ചി​കി​ത്സാ​വി​ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍ന്നു ന​ല്‍കി​യ​ത് അ​ത്ഭു​ത പു​ന​ര്‍ജ​ന്മം.

വൈ​ദ്യ​ശാ​സ്ത്ര ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഈ ​അ​ത്ഭു​ത ര​ക്ഷ​പെ​ടു​ത്ത​ല്‍ നാ​ല് മാ​സം ക​ണ്ണി​മ ചി​മ്മാ​തെ ന​ട​ത്തി​യ പ​രി​ച​ര​ണ​ത്തി​ന്‍റെ പു​ണ്യ​മാ​യി മാ​റി. ഇ​ടു​ക്കി വ​ണ്ട​ന്‍മേ​ട് സ്വ​ദേ​ശി​യാ​യ ര​ണ്ടു വ​യ​സു​കാ​ര​ന്‍ ക​ളി​ചി​രി​ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലേ​ക്കു തി​രി​കെ മ​ട​ങ്ങി​യ​പ്പോ​ള്‍ പ​രി​ച​രി​ച്ച​വ​ര്‍ ഒ​ന്ന​ട​ങ്കം അ​വ​ന് സ്‌​നേ​ഹ​ചും​ബ​ന​ങ്ങ​ള്‍ ന​ല്‍കി​യാ​ണ് പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ ഒന്പതിനു ​വൈ​കു​ന്നേ​രം വീ​ടി​നു​ള്ളി​ല്‍ തി​ള​പ്പി​ച്ചു​വ​ച്ച ചൂ​ടു​വെ​ള്ള​ത്തി​ലേ​ക്ക് വീ​ണാ​യി​രു​ന്നു ര​ണ്ട് വ​യ​സു​കാ​ര​ന് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​ല മു​ത​ല്‍ കാ​ല്‍മു​ട്ട് വ​രെ​യു​ള്ള ഭാ​ഗത്തു പൂ​ഗു​രു​ത​ര പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​ടു​ക്കി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം കു​ഞ്ഞി​നെ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്ര​മെ ജീ​വി​ച്ചി​രി​ക്കു​ക​യു​ള്ളൂ എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​രു​ന്നി​നെ എ​ങ്ങ​നെ​യെ​ങ്കി​ലും തി​രി​ച്ചു ന​ല്‍ക​ണ​മെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്ണീ​രോ​ടെ​യു​ള്ള പ്രാ​ര്‍ഥ​ന ത​ങ്ങ​ളു​ടെ ജീ​വി​ത നി​യോ​ഗം പോ​ലെ ഡോ​ക്ട​ര്‍മാ​ര്‍ ഏ​റ്റെ​ടു​ത്തു.

എ​മ​ര്‍ജ​ന്‍സി വി​ഭാ​ഗ​ത്തി​ല്‍നി​ന്നും പീ​ഡി​യാ​ട്രി​ക് ഇ​ന്‍റ്‍സി​വി​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ലും പി​ന്നീ​ട് ബേ​ണ്‍ ഐ​സി​യു​വി​ലും കു​ഞ്ഞി​നെ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍ന്ന് ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും ന​ട​ന്ന​ത് വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​തീ​വ ​സ​ങ്കീ​ര്‍ണ്ണ​മാ​യ ചി​കി​ത്സ​ക​ളു​ടെ​യും ശ​സ്ത്ര​ക്രി​യ​ക​ളു​ടെ​യും പ​ര​മ്പ​ര​ക​ളാ​ണ്. ത​ല, ചെ​വി, മു​ഖം, കൈ, ​നെ​ഞ്ച്, വ​യ​ര്‍ എ​ന്നി​വ​ിട​ങ്ങ​ളി​ലു​ള്‍പ്പെ​ടെ പൂ​ര്‍ണ​മാ​യും പൊ​ള്ള​ലേ​റ്റ് ആ​രു​ടെ​യും നെ​ഞ്ചു​രു​കു​ന്ന കാ​ഴ്ച​യി​ല്‍നി​ന്നും അ​വ​ന്‍ ക​ണ്ണ് തു​റ​ന്ന് ചി​രി​ച്ച​പ്പോ​ള്‍ പ​രി​ച​രി​ച്ച​വ​രു​ടെ മു​ഖ​ത്ത്നി​ന്നു സ​ന്തോ​ഷാ​ശ്രു​ക്ക​ള്‍ പൊ​ഴി​ഞ്ഞു.

ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ വൃ​ക്ക​ത​ക​രാ​ര്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍ന്നു കു​രു​ന്നി​ന് ഡ​യാ​ലി​സി​സ് വേ​ണ്ടി വ​ന്നു. മു​ഖ​ത്തും വാ​യി​ലും അ​തീ​വ​ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റി​രു​ന്ന​തും സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കി​യി​രു​ന്നു. അ​ത്യാ​ധു​നി​ക വെ​ന്‍റി​ലേ​റ്റ​ര്‍ സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചാ​ണ് കു​ഞ്ഞി​ന്‍റെ ശ്വ​സ​നം നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. 35 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു കു​ഞ്ഞി​നെ വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തി​ല്‍നി​ന്നു മാ​റ്റാ​ന്‍ സാ​ധി​ച്ച​ത്.

ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ കു​ട്ടി​യു​ടെ ശ​രീ​രം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം പ്ലാ​സ്റ്റി​ക് ആ​ന്‍ഡ് റീ​ക​ണ്‍സ്ട്ര​ക്ടീ​വ് വി​ഭാ​ഗ​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഇ​ട​വി​ട്ടു​ള്ള എ​ട്ടു ശ​സ്ത്ര​ക്രി​യ​ക​ള്‍ വേ​ണ്ടി​വ​ന്നു. കു​ഞ്ഞി​ന്‍റെ ശ​രീ​രം പൂ​ര്‍ണ​മാ​യി പൊ​ള്ളി​യി​രു​ന്ന​തി​നാ​ല്‍ അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ല്‍നി​ന്ന് സ്‌​കി​ന്‍ ഗ്രാ​ഫ്റ്റ് എ​ടു​ത്താ​ണ് ആ​ദ്യ​ ശ​സ്ത്ര​ക്രി​യ​ക​ള്‍ ചെ​യ്തി​രു​ന്ന​ത്.

ആ​ശു​പ​ത്രി ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സും പ്ലാ​സ്റ്റി​ക് ആ​ന്‍ഡ് റീ ​ക​ണ്‍സ​ട്ര​ക്ടീ​വ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ എ​യ​ര്‍കമ്മഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, പീ​ഡി​യാ​ട്രി​ക് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗ​ത്തി​ലെ ഡോ. ​സ​ഫേ​ലി​യ നാ​സ​ര്‍, പ്ലാ​സ്റ്റി​ക് ആ​ന്‍ഡ് റീ​ക​ണ്‍സ​ട്ര​ക്ടീ​വ് വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​ശ്വ​തി ച​ന്ദ്ര​ന്‍, ഡോ. ​അ​നീ​ഷ് ജോ​സ​ഫ്, നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​മ​ഞ്ജു​ള രാ​മ​ച​ന്ദ്ര​ന്‍, ഡോ. ​ത​രു​ണ്‍ ലോ​റ​ന്‍സ്, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജി​സ് തോ​മ​സ്, ഇ​എ​ന്‍ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജോ​ണ്‍ മാ​ത്യു, ഡോ. ​ലി​നു തോ​മ​സ്, എ​മ​ര്‍ജ​ന്‍സി ഫി​സി​ഷ്യ​ന്‍ ഡോ. ​അ​മ​ല്‍ സ്‌​ക​റി​യ, അ​ന​സ്‌​തേ​ഷ്യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​മ​ഞ്ജി​ത്ത് ജോ​ര്‍ജ്, ഡോ. ​ലി​ബി ജെ. ​പാ​പ്പ​ച്ച​ന്‍, ഡോ. ​എ​ബി ജോ​ണ്‍, ഡോ. ​അ​ഞ്ജു ജ​നാ​ര്‍ദ്ദ​ന​ന്‍, ക​ണ്‍സ​ള്‍ട്ട​ന്‍റു​മാ​രാ​യ ഡോ. ​ജെ​യിം​സ് സി​റി​യ​ക്, ഡോ.ബേ​സി​ല്‍ പോ​ള്‍ കു​ന്ന​ത്ത്, ഡോ.​ ശി​വാ​നി ബ​ക്ഷി, ഡോ. ​സേ​വ്യ​ര്‍ ജോ​ണ്‍, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ര്‍മാ​രു​ടെ സം​ഘ​മാ​യി​രു​ന്നു നാ​ലു മാ​സം നീ​ണ്ട ചി​കി​ത്സ​ക​ള്‍ ന​യി​ച്ച​ത്.

ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍, ആ​ശു​പ​ത്രി ഓ​പ്പ​റേ​ഷ​ന്‍സ്, പ്രൊ​ജ​ക്ട്സ്, ലീ​ഗ​ല്‍ ആ​ന്‍ഡ് ലെ​യ്സ​ണ്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ, ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ​സ്, ന​ഴ്സിം​ഗ് ആ​ന്‍ഡ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ റ​വ.​ ഡോ. ജോ​സ​ഫ് ക​രി​കു​ളം, ഫി​നാ​ന്‍സ് ആ​ന്‍ഡ് മെ​റ്റീ​രി​യ​ല്‍സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഗ​ര്‍വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, ആ​യു​ഷ് വി​ഭാ​ഗം അ​സോ.​ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ചേ​ന്നാ​ട്ട്, ബ്രാ​ന്‍ഡിം​ഗ് ആ​ന്‍ഡ് ഹെ​ല്‍ത്ത്കെ​യ​ര്‍ പ്ര​മോ​ഷ​ന്‍സ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​രു​ന്നി​നെ തി​രി​കെ വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്.

Latest News

Corehub Up